15 ഏക്കറില്‍ 30,000 ചെടികള്‍, റോസാപ്പൂമണം പരന്ന് കാന്തല്ലൂര്‍.. വിളവെടുപ്പ് ആരംഭിച്ചു

in #photography2 years ago

New Project - 2022-05-23T072135.289.jpg

മറയൂർ : കാന്തല്ലൂർ മലനിരകളിൽ റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു. കാന്തല്ലൂർ കൊളുത്താമലയിൽ മറയൂർ സ്വദേശി ജോൺ ബ്രിട്ടോയുടെ ഉടമസ്ഥതയിലുള്ള റോസ്വാലി ഫാമിലാണ് വിളവെടുപ്പ്. വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വിസ്തൃതിയിൽ റോസാപ്പൂക്കൾ കൃഷി ചെയ്യുന്ന ഏക ഫാമാണിത്.

ഗ്രാന്റീസ് മരങ്ങൾ മുറിച്ചുമാറ്റി, വേരുകൾ പിഴുതുമാറ്റാതെ തന്നെ ഉണക്കിയാണ് 15 ഏക്കർ സ്ഥലം ഫാമിനായി കുത്തകപ്പാട്ടം നല്കി ജോൺ ബ്രിട്ടോ ഏറ്റെടുത്തത്. ഉത്തരാഖണ്ഡിൽ മൂന്നുമാസത്തെ പരിശീലനം നേടി, തിരികെയെത്തി. ഗുണശേഖരൻ, പ്രവീൺ എന്നിവരെക്കൂടി പങ്കാളികളാക്കി. കാന്തല്ലൂരിലെ സ്ഥലം ഏറ്റെടുത്ത് 60 ലക്ഷം രൂപ ചെലവഴിച്ച് റോസാപ്പൂകൃഷി ആരംഭിച്ചു. സിങ്കപ്പൂർ, മലേഷ്യ കമ്പനികളുമായി ചർച്ച നടത്തി വിപണി കണ്ടെത്തി. ദുരിതം പോലെ കൊറോണ എത്തി. റോസാപ്പൂക്കൾ വില്പന നടത്താൻ കഴിയാതെ വീണ്ടും നിരാശയിലായി. ഓർഡർ റദ്ദാവുകയും ചെയ്തു. മറ്റ് മാർഗങ്ങളില്ലാതെ കഴിഞ്ഞ സീസണിൽ പൂപ്പാടത്ത് ഉരുളക്കിഴങ്ങ് കൃഷിയും ചെയ്തു. അതും ഫലം കണ്ടില്ല. കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി റോസാപ്പൂക്കൃഷിയിൽ വീണ്ടും 10 ലക്ഷം രൂപകൂടി മുടക്കി.

പൂക്കൾ വിടരുന്നത് 30,000 ചെടികളിൽ

15 ഏക്കറിലായി 30,000 റോസാപ്പൂചെടികളാണ് ഇപ്പോൾ ഉള്ളത്. ഉത്തരാഖണ്ഡിൽ നിന്നാണ് തൈകൾ എത്തിച്ചത്. ഒരു തൈ കാന്തല്ലൂരിൽ എത്തുമ്പോൾ 100 രൂപ ചെലവാകും. ഒരു ചെടിയിൽനിന്നു 12 വർഷം വരെ വിളവെടുക്കാൻ കഴിയും. പിങ്ക്, മെറൂൺ (മിറാബിൾ), സ്പാനിഷ് യെല്ലോ, റൂബി എന്നീ നാലിനം റോസാപ്പൂക്കളാണ് കൃഷി ചെയ്തിരിക്കുന്നത്. മൂന്നു മാസം പ്രായമുള്ള തൈകൾ നട്ടാൽ ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും.ഉച്ചകഴിഞ്ഞ സമയത്താണ് പൂക്കൾ പറിക്കുന്നത്. രാത്രി ഒൻപത് മണിയോടുകൂടി പൂക്കൾ കൂളർ സംവിധാനമുള്ള വാഹനത്തിൽ കയറ്റി ബെംഗളൂരുവിൽ എത്തിക്കും. ദിവസം 500 കിലോ പൂക്കളാണ് ശരാശരി ലഭിക്കുന്നത്.

മണമേറെ, ഗുണമേറെ

കാന്തല്ലൂരിൽനിന്നുമുള്ള റോസാപ്പൂക്കൾ ഇപ്പോൾ ബെംഗളൂരിലെത്തിച്ച് അതിൽ നിന്നു ഓയിൽ എടുത്തുവരുന്നു. ഏറ്റവും കൂടുതൽ എണ്ണ അംശമുള്ള പൂക്കളാണ് കാന്തല്ലൂരിൽ വിരിയുന്നത്. സെന്റ്, കോസ്മെറ്റിക് എന്നിവയുടെ ഉത്പാദനത്തിലും ആയുർവേദ മരുന്നുകളിലും ഉപയോഗിച്ചുവരുന്നു. 80 കിലോ പൂക്കളിൽനിന്നു ഒരു ലിറ്റർ റോസാപ്പൂ തൈലം ഉത്പാദിപ്പിക്കാൻ കഴിയും.

Coin Marketplace

STEEM 0.18
TRX 0.24
JST 0.036
BTC 94781.20
ETH 3263.66
USDT 1.00
SBD 3.08