Sr. Rani Maria- Martyr of the Faith (സി. റാണിമരിയ- വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായവൾ.

in #malayalam7 years ago

................................................................

ഇൻഡ്യയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷി സി.റാണിമരിയ. കത്തോലിക്കസഭയിലെ സീറോമലബാർ സഭയിലുള്ള ഫ്രാൻസീസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സഭാംഗം. ഇൻഡോർ രൂപതയിൽ പാവപ്പെട്ടവരുടെ ഇടയിൽ ജോലിചെയ്ത് സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടയിൽ രക്തസാക്ഷിയായി. 29- 01- 1954ൽ ഇന്ത്യയിലെ കേരള സംസ്ഥാനത്തുള്ള എറണാകുളം ജില്ലയിൽ പുല്ലുവഴി എന്ന സ്ഥലത്ത് ജനിച്ചു. വട്ടാലിൽ കുടുംബത്തിൽ പൈലിയുടേയും ഏലീശ്വയുടേയും മകളായിട്ടാണ് ജനനം. സി. റാണിമരിയയുടെ മുൻപുണ്ടായിരുന്ന പേര് മറിയം വട്ടാലിൽ എന്നായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം അങ്കമാലിയ്ക്കടുത്ത് കിടങ്ങൂരുള്ള ഫ്രാൻസീസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസഭയിൽ ചേർന്നു. 1- 5- 1974ൽ സഭാവസ്ത്രം സ്വീകരിച്ചു. റീവ യൂണിവേഴ്സിറ്റിയിൽനിന്ന് സോഷ്യോളജിയിൽ ബിരുദമെടുത്തു. ഇൻഡോറിലേക്കുള്ള ബസ് യാത്രക്കിടയിൽ നഞ്ചാബോർ കുന്നിൽവെച്ച് അക്രമിയുടെ കത്തികൊണ്ടുള്ള കുത്തേറ്റ് കൊല്ലപ്പെട്ടു. പാപപ്പെട്ട, ഭൂരഹിതരായ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അസഹിഷ്ണുതരായ ഭൂപ്രഭുക്കളാണ് ഈ ക്രൂരക്റ്ത്യം ചെയ്യാൻ അക്രമിയെ ഏർപ്പാടാക്കിയത്. Sr. Ranimaria's cause of canonization commenced in 2003 and she was titled as a Servant of God. Her beatification received approval from Pope Francis on 23- 03- 2017 and beatified on 04- 11- 2017. She is now the" Blessed" Sr. Ranimaria. എറണാകുളം ജില്ലയില്‍ പുല്ലുവഴിയിലാണ് മ്യൂസിയം ഉള്ളത്.

Coin Marketplace

STEEM 0.27
TRX 0.21
JST 0.038
BTC 95523.20
ETH 3621.80
USDT 1.00
SBD 3.77