ബഹുമുഖ പ്രതിഭയായ യുവ കലാകാരി

in #kerala7 years ago (edited)

ബഹുമുഖ പ്രതിഭയായ യുവ കലാകാരി

.....................................................................

കൊരട്ടി: തിരുമുടിക്കുന്ന്കാരിയായ ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പ൦ിക്കുന്ന യുവകലാകാരി ഇസബെല്‍വർഗ്ഗീസ് നവമാധ്യമ രംഗത്ത് ശ്രദ്ധേയയാകുന്നു. സ്വന്തമായി സംഗീത സംവിധാനംചെയ്ത്, അനുഗ്രഹീത ഗായകൻ പി. ജയചന്ദ്രന്റനോടൊപ്പം ആലപിച്ച "കാൽവരി കുന്നിൽ കർത്താവിൻ മെയ്യിൽ" എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ജനശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു. " നമാമ്യഹം " എന്ന പേരിൽ ഒരു ഭക്തിഗാന ആൽബം പുറത്തിറക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ്സുമുതൽ സംഗീതം അഭ്യസിക്കുന്നു. ജില്ലാ, സംസ്ഥാനതല കലോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇതിനുപുറമെ, ചിത്ര രചനയിലും, വയലിൻ വായനയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ കലാകാരി. നെല്ലിശ്ശേരി വർഗ്ഗീസിന്റേയും അമലമ്മവർഗ്ഗീസിന്റേയും മകളാണ് ബഹുമുഖ പ്രതിഭയായ ഈ മിടുക്കി.

https://www.facebook.com/nellissery.varghese/videos/918429041666484/

Coin Marketplace

STEEM 0.27
TRX 0.21
JST 0.038
BTC 95523.20
ETH 3621.80
USDT 1.00
SBD 3.77