Steemit അക്കൗണ്ട് ഉപയോഗിച്ച് DTube എങ്ങിനെ ലോഗിൻ ചെയ്യാം| How to login to DTube using Steemit account
കഴിഞ്ഞ പോസ്റ്റിൽ steemit അക്കൗണ്ട് എങ്ങനെ ഉണ്ടാക്കാം എന്ന് വിവരിച്ചിരുന്നു (https://steemit.com/steemit/@anjujulius/step-by-step-how-to-open-a-steemit-account-a-step-by-step-guide-in-malayalam). ഈ ബ്ലോഗിൽ steemit അക്കൗണ്ട് ഉപയോഗിച്ച് എങ്ങിനെ DTube ഉപയോഗിക്കാം എന്നാണ് പറയുന്നത്. അതിനു മുൻപ് Dtube എന്ന പ്ലാറ്റഫോം പരിചയപ്പെടുത്താം. ഗൂഗിളിന്റെ യൂട്യൂബ് പോലെ തന്നെ വീഡിയോ അപ്‌ലോഡ് ചെയ്യാനുള്ള ഒരു പ്ലാറ്റഫോം ആണ് Dtube. യൂട്യൂബിൽ നിന്നും Dtube നെ വ്യത്യസ്തമാക്കുന്നത് ഇവിടെ നമ്മൾ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയിൽ നിന്നും, കൊടുക്കുന്ന ലൈകും കമെന്റും വഴിയും നമുക്കു ഒരു വരുമാനം ഉണ്ടാക്കാം എന്നതാണ്. ഇത് ക്രിപ്റ്റോകറൻസി ആയ "Steem" ആയിട്ടാണ് അല്ലെങ്കിൽ അതിന്റെ പല രൂപങ്ങളായിട്ടാണ് ലഭിക്കുന്നത്.
അപ്പോൾ DTube steemit അക്കൗണ്ട് ഉപയോഗിച്ച് എങ്ങിനെ ലോഗിൻ ചെയ്യാമെന്ന് നോക്കാം. Dtube തുറക്കുമ്പോൾ മുകളിൽ വലതു ഭാഗത്തായി "ലോഗിൻ" ബട്ടൺ കാണാം. ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ "Steem username" അതിനു താഴെയായി "private posting key" യും ചോദിക്കും. ഇതിൽ യൂസർനെയിം നിങ്ങളുടെ steemit ആക്കിക്കണ്ടിലെ യൂസർ നെയിം തന്നെ ആണ്. എന്നാൽ പ്രൈവറ്റ് പോസ്റ്റിങ്ങ് കീ എന്ന ബോക്സിൽ സ്റ്റീമിത് അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് അല്ല കൊടുക്കേണ്ടത്.
നിങ്ങളുടെ സ്റ്റീമിത് അക്കൗണ്ട് ഓപ്പൺ ചെയ്തു അതിൽ വലതു ഭാഗത്തുള്ള നിങ്ങളുടെ പ്രൊഫൈൽ പിക്ചർ ന്റെ ഐക്കണിൽ ക്ലിക്ക് ചെയ്താൽ അതിൽ "wallet" എന്നൊരു ഓപ്ഷൻ കാണും.
അതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ സ്റ്റീമിന്റെ കണക്കു കാണാൻ സാധിക്കും. ആ പേജിൽ മുകളിൽ "permissions" എന്നൊരു സെക്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഒരുപാടു പാസ്സ്‌റോഡ് കീയുകൾ ഉള്ള ഒരു പേജ് തുറന്നു വരും. ഇതിൽ ആദ്യത്തെ കീ ആണ് "പ്രൈവറ്റ് പോസ്റ്റിങ്ങ് കീ ". ഈ പേജ് തുറന്നു വരുമ്പോൾ കാണുന്ന കീ അല്ല കോപ്പി ചെയ്യേണ്ടത്. "Posting" എന്ന് എഴുതിയതിന്റെ വലത് ഭാഗത്തു ഒരു ബോക്സിൽ "show private key " എന്ന് എഴുതി കാണലും. അവിടെ ക്ലിക്ക് ചെയ്യുമ്പോൾ വാങ്ങുന്ന പാസ്സ്‌വേർഡ് ആണ് കോപ്പി ചെയ്യേണ്ടത്.
ഈ കീ ഉപയോഗിച്ച് നിങ്ങൾക്കു DTube ൽ ലോഗിൻ ചെയ്യാം
Congratulations @anjujulius! You have completed the following achievement on the Steem blockchain and have been rewarded with new badge(s) :
Click here to view your Board
If you no longer want to receive notifications, reply to this comment with the word
STOP