November 2. All Souls day ( സകല മരിച്ചവരുടേയും ഓർമ്മ ദിവസം).

in #christ7 years ago

മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ കത്തോലിക്ക സഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് നവംബർ 2. അന്ന് പള്ളികളില്‍ വിശുദ്ധ കുർബ്ബാനക്കുപുറമെ പ്രത്യേക കർമ്മങ്ങളും സിമിത്തേരിയില്‍ പ്രത്യേക പ്രാർത്ഥനകളും നടക്കുന്നു. സഭയുടെ പഠനങ്ങളനുസരിച്ച് വിജയസഭയും സഹനസഭയും സമരസഭയും അടങ്ങുന്ന മൂന്ന് തലങ്ങൾ ചേർന്നതാണ് സഭ. ക്രിസ്തുനാഥൻവഴി സഭയിലെ എല്ലാ അംഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിശുദ്ധ ജീവിതം നയിച്ച് സ്വർഗ്ഗത്തിലെത്തിയ പുണ്യാത്മാക്കളാണ് വിജയസഭ. ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ജനമാണ് സമരസഭ. മരണാനന്തരം വിശുദ്ധീകരണത്തിനു വിധേയമാകുന്നതിനുവേണ്ടി ശുദ്ധീകരണസ്ഥലത്ത് ഉള്ളവരാണ് സഹനസഭ. ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന സമരസഭയിലെ അംഗങ്ങൾ പ്രാർത്ഥനയും പരിത്യാഗവുംവഴി സഹനസഭയിലെ അതായത് ശുദ്ധീകരണ സ്ഥലത്ത് വസിക്കുന്നവരുടെ മോക്ഷ പ്രാപ്തിക്കായി പ്രാർത്ഥിക്കുവാൻ നവംബർ 2 പ്രത്യേകമായി നീക്കിവച്ചിരിക്കുന്നു. നവംബർ മാസം മുഴുവനായി മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ സഭ ആഹ്വാനം ചെയ്യുന്നു.

Coin Marketplace

STEEM 0.26
TRX 0.21
JST 0.037
BTC 95045.41
ETH 3607.34
USDT 1.00
SBD 3.76